ചുമര്‍ചിത്രങ്ങള്‍

ചുമര്‍ചിത്രങ്ങള്‍
—————–

പൂക്കളുടെയും
ചെടികളുടെയും
ഇടയില്‍ നിന്നും
അക്കങ്ങളുടെ ലോകത്തേക്ക്
തുമ്പികള്‍ പറന്നു പോകുന്നു ..

ആകാശം
———
ചുമരുകള്‍
വെള്ളം നനഞ്ഞു വിണ്ടു
മേല്‍ക്കൂര കമ്പികള്‍
തെളിഞ്ഞു തുടങ്ങി
ഈ ആകാശം എന്നാണാവോ
ഇടിഞ്ഞു വീഴുക ?

മഴ
—-
കടലാസ് തോണിയില്‍
ഒഴുക്കിവിട്ട
ഉറുമ്പിനെ ഓര്‍ത്ത്
അമ്മുക്കുട്ടി അന്നുറങ്ങിയില്ല

ദൂരെ
—–
മലകള്‍
എന്ന് മുതലാണിങ്ങനെ
കഷണ്ടിയായത് ?

പാഠം ഒന്ന്
————
ടീച്ചര്‍ വാതിലടച്ചു
ജനാലകള്‍ അടച്ചു
ബോര്‍ഡില്‍ കനപ്പിച്ചു എഴുതി
ഞങ്ങള്‍ വായിച്ചു
പാഠം ഒന്ന്
പരിസര പഠനം

പിന്നാമ്പുറം
———-
കമ്പ്യൂട്ടര്‍ ലാബിന്റെ
പിന്നില്‍ കിടന്നു
തേങ്ങുന്നുണ്ട്
മുക്കാലി ബോര്‍ഡ്
——–

Generated from archived content: poem1_july11_14.html Author: sivaprasad_palod

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English