ശ്രീകോവിലിലേക്ക്
ഇരുനൂറു രൂപ മുഖവിലയുള്ള
ഇസ്തിരിയിട്ട വരി
രൂപയുടെ വിലയിയിടിവും
പഞ്ച നക്ഷത്ര ഹോട്ടലിലെ
സൌകര്യക്കുറവും
അവിടെ ഇടയ്ക്കിടെ മന്ത്രം
ഇരുപതു രൂപ
വിലയുള്ള
കുഴഞ്ഞു മറിഞ്ഞ വരി
തൊഴുതു മടങ്ങുമ്പോഴേക്കും
അവസാന വണ്ടി പോകുമോ
കൂടെ വന്ന പെണ്ണ് തിരളുമോ
എന്നൊക്കെ ആധിഭജന
തേവരെ
പൊതു ദര്‍ശനത്തിനു
വയ്ക്കുന്നതും കാത്തു
ഞാന്‍ പുറത്ത് നില്‍പ്പാണ്.
Generated from archived content: poem1_dec23_13.html Author: sivaprasad_palod