അച്ഛന്റെ സാന്നിധ്യം കൊതിക്കുമ്പൊഴൊക്കെയും
അറിയുന്നു ഞാനാ ശൂന്യത ……
ഒരിക്കലും ആര്‍ക്കും നികത്തുവാനാവാത്ത ശൂന്യത
വിധിയുടെ നിഗൂഡമാം കേളികളിലെപ്പോഴോ
എനിക്ക് അച്ഛനെ നഷ്ടമായി
പകരം വയ്ക്കാനാവാത്ത സ്‌നേഹമായി
അച്ഛന്‍ വിദൂരതയിലേയ്ക്കു യാത്രയായി …….
സ്‌നേഹിക്കാന്‍ മാത്രം പഠിപ്പിച്ചൊരച്ഛന്‍
നന്മ തന്‍ പ്രതിരൂപ മായിരുന്ന അച്ഛന്‍ …,
അച്ഛന്റെ നോവുകള്‍ ഞാനറിഞ്ഞിരുന്നോ
അച്ഛനെ ഞാനാവോളം സ്‌നേഹിച്ചിരുന്നോ
ഈ ശൂന്യത വേദനയാകുന്നു ,
അറിയാത്ത ലോകത്തിന്‍ ആരാമത്തില്‍ നിന്ന് ,
അച്ഛാ …….നിലയ്ക്കാത്ത സ്‌നേഹം ചൊരിയേണമേ
സ്‌നേഹം നിഷേധിക്കപ്പെട്ട അച്ഛന്റെ / അമ്മയുടെ മനസ്സിന്റെ വ്യഥ
ഒരു നുള്ളു സ്‌നേഹം ഭിക്ഷയായി തരുമോ
ഒരു തരി സ്‌നേഹം ദാനമായി നല്‍കുമോ
ഒരു ജന്മം മുഴുവനും നിങ്ങള്‍ക്കായേകി
ഒരു നിമിഷം ഇന്ന് എനിക്കായിയേകുമോ
ജീവിതപന്ഥാവില്‍ ഉഴറുന്നു തനിയേ
ജനിമൃതി തേടുന്നു ഞാന്‍
ഒരിറ്റു സ്‌നേഹം കൊതിക്കുന്നു ഞാന്‍ ,
വാല്‍സല്യമോടെ നെഞ്ചോടടുക്കി
കറയറ്റ സ്‌നേഹം ചൊരിഞ്ഞതല്ലേ
ഞാന്‍ നേര്‍വഴി കാട്ടിയതല്ലേ ,
പ്രതീക്ഷ തന്‍ ചെറിയൊരു പൊന്‍ തിരിവെട്ടം
എനിക്കായി നിങ്ങള്‍ നല്‍കുകില്ലേ
നന്മകള്‍ ചൊല്ലി പാപ പുണ്യങ്ങളോതി
പക്ഷെ……എന്തിനീ വ്യഥകള്‍ എനിക്കേകി
മുജ്ജന്മ പാപമോ വിധിയുടെ ശാപമോ
പറയുവാനാവില്ല ,മക്കളേ !എന്‍ കദനം
ക്ലാവു പിടിച്ചോരീ ഓട്ട പാത്രത്തില്‍
സ്‌നേഹത്തിന്‍ ,ഒരു കുഞ്ഞു നാണയം ചോദിച്ചോട്ടെ
ഈ സ്‌നേഹത്തിന്‍ ഭിക്ഷാംദേഹി
ഒരു കുഞ്ഞു നാണയം ചോദിച്ചോട്ടെ
Generated from archived content: poem4_dec1_15.html Author: sivani_sekhar