മച്ചിപ്ലാവിൽ നൊമ്പരം കേൾക്കുവാൻ ആരുമില്ലയോ?
ചുറ്റിലും കണ്ണോടിച്ചവൾ മൊഴിഞ്ഞു.
എന്നിലും പിമ്പെ പിറന്ന പാലയവൾ
പൂത്തു സുഖന്തവും വീശി
എന്നിലിന്നോളം ഒരു മൊട്ടും വിരിഞ്ഞില്ല.
എന്നിലിളയവൾ ഇലഞ്ഞി പൂവിടർത്തി
മുത്തശ്ശി ചെമ്പക പൂമണം
കൗമാര ഹൃദയം കവർന്നു ദിനവും
എത്രയോ തലോടൽ ഏൽക്കുന്നു എന്നെന്നും
എന്നിൽ മാത്രം ഒരു കരസ്‌പർശം ഏറ്റില്ല ഇന്നോളം
എങ്ങോ പൂത്ത അപ്പൂപ്പൻ താടിപോലും
അലയുന്നു കാറ്റിൽ വെൺ മുഖിലഴകായ്
തെമൃിയും പൂത്തു; തേനൂറ്റുന്നു കിളികൾ
കുറ്റിമുല്ലയും പൂത്തു കൂന്തലിൽ അഴകതേറിടുന്നു.
മച്ചിയാം എന്നെ നീ എന്തിനു പടച്ചു
പടച്ചവനെ
മാനമെന്നിൽ ലവലേശമില്ല
അപമാനമതേറിടുന്നു
ഒരു കനിപോലും നൽകാത്ത എൻ മാറിൽ
ആദ്യത്തെ സ്‌പർശനം
ഉടയോന്റെ മഴുവിന്റെ സ്‌പർശനം
Generated from archived content: poem2_oct12_09.html Author: sivan