ഉപമ

നിന്നെ ഞാനെന്തിനോടുപമിക്കും

ഉദയത്തോടുപമിച്ചാൽ

അതിനുമുണ്ടൊരസ്‌തമയം

പൂവിനോടുപമിച്ചാലതു വാടുമല്ലോ

വാടാമലരിനോടുപമിക്കാൻ

വാടാത്തതെന്തുണ്ട്‌?

കടലിനോടുപമിച്ചാൽ

സംഹാരതാണ്ഡവമാടും

കാറ്റിനോടുപമിച്ചാൽ

നിഷ്‌കളങ്കഭാവമേ മാറിടും

ഈശ്വര നിശ്‌ചയമൊന്നുണ്ടുപമിക്കാൻ

ഒരിക്കലും വിരിയാത്ത മലരിനോടുപമിക്കാം

വാടാതെ നിൽക്കുമല്ലോ മനസ്സിൽ

Generated from archived content: poem2_may11_09.html Author: sivan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here