മുല്ല

പകലിന്റെ വെയിലേറ്റു വാടിയ മുല്ല
സന്ധ്യ തന്‍ മാറില്‍ മയങ്ങിയ നേരം
നിര്‍വൃതി തേടിയ ഇളം കാറ്റ്
മുല്ലയെ പുല്‍കിക്കടന്നുപോയി
രാവിന്റെ നിശബ്ദതയില്‍ മുങ്ങി
പനിനീരില്‍ കുളിച്ചു
നിലാവിനെ നീലാകാശത്താല്‍ മറച്ചു
താരകങ്ങള്‍ കുണുങ്ങിച്ചിരിച്ചു
മുല്ല തന്‍ തല കുനിച്ചു
കണ്ണുനീര്‍ മുത്തായ് പൊഴിച്ചു
പുലരിയില്‍ പൂത്തുലഞ്ഞു
പുതുമണം വീശി
പുതിയൊരു പകലിന്റെ
കൈകളില്‍
പിന്നെയും വാടി വീണു.

Generated from archived content: poem1_nov19_12.html Author: sivan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here