നിശ്ചലം ജീവിതം നിശബ്‌ദതയിൽ
നിശ്വാസത്തിലും നിന്നോർമ്മ
വെളിച്ചം മങ്ങുന്നു ഇരുൾ പരക്കുന്നു
ഒരക്കലും ഓർക്കില്ല എന്നു നിനച്ച്
ഹൃദയത്തിൻ ആഴത്തിൽ ആണ്ടുപോയ നിൻമുഖം
അറിയാതെ പരതുന്നു ഓർമ്മയിലെന്നും
മായുമോ മായ്‌ക്കാൻ പറ്റുമോ
ആവുമോ പ്രിയമേ.. നിന്നെ മാറ്റാനെനിക്ക്
ആവില്ല എന്നു ഞാൻ അറിഞ്ഞിടുന്നു
അത്രമേൽ സ്‌നേഹിച്ചു അന്നാളിൽ
പിരിയുന്നവേളയിൽ ഒരു കൊച്ചുനൊമ്പരം
പിരിയാത്ത ഓർമ്മയിൽ പിടയുന്നു ഇന്നും
ഇനിയുളള കാലത്തിൽ കാണുവാൻ കഴിയുമോ
കഴിയില്ല എങ്കിലും തിരയുന്നു കിനാവിൽ
ഓർമ്മകൾ മറക്കുവാൻ കാത്തിരുന്നു
പൂവുപോൽ തെളിയുന്നു നിൻ മുഖം
കാത്തിരുന്നു കാലങ്ങൾ പോയി മറഞ്ഞു
എരിഞ്ഞു ഞാൻ തീർന്നിടും നിന്നോർമ്മയിൽ
Generated from archived content: poem1_nov12_08.html Author: sivan