മാനത്ത് നിന്നോരു വർണ്ണമഴ
പെയ്‌തിറങ്ങും വെള്ളി മഴ
വെൺമഴ വിരിച്ചൊരു കുളിർമഴയും
ആലിപഴം പൊഴിക്കും മഴ
ചിന്നിച്ചിതറും മുത്തു മഴ
കാറ്റിനു മുമ്പേ പോകും മഴ
ചിങ്ങത്തിലൊരു ചിന്നമഴ
കർക്കിടകത്തിലൊരു കനത്ത മഴ
കാണാനെന്തൊരു ചേലു മഴ
കാത്തിരുന്നോരു പവിഴ മഴ
പെയ്‌തൊഴിഞ്ഞു പൂമഴയും
പുതുമ വിടർത്തി ചുവന്ന മഴ.
Generated from archived content: poem1_may11_09.html Author: sivan