ഓർമ്മചിത്രം

നിൻ മുഖകാന്തിയിൽ ചാലിച്ചൊരു ഓർമ്മചിത്രം

ഹൃദയത്തിൻ ഏടതിൽ വരച്ചു ഞാൻ

കാണാത്ത ലോകത്തിൽ കാണാമറയത്ത്‌

എൻ കരളിന്റകത്തും കടലായി ഇരമ്പുന്നു

നിന്നോർമ്മ ചിത്രം.

കണ്ണീരിൽ നനച്ചു സ്‌നേഹത്തിൽ ചാലിച്ച

ഹൃദയത്തിൽ വരച്ച ചിത്രം

ആരും കാണില്ല കാണിക്കില്ല

മായില്ല മായ്‌ക്കില്ല മായയായി പോവില്ല

ഉദയമതറിഞ്ഞില്ല അസ്‌ഥമയം കണ്ടില്ല

കാഴ്‌ചയിൽ നിന്നോർമ്മ ചിത്രം.

മൗനതയിൽ നോവായി മനസ്സിൽ നീറ്റലായ്‌

ഏകാന്തതയിൽ തൃണയായി നിന്നോർമ്മ ചിത്രം

പല്ലവികൾ പലതായി പരക്കുന്നു

മൗനത്തിൻ ഉറവ തേടി

ഞാനെന്ന എന്നെ ജീവന്റെ കോലമായി മാറ്റിയ

ആ ഓർമ്മ ചിത്രം.

ഒരു പുൽപ്പായയിൽ ഉയിരിന്റെ ഉടയാട

ഉപേക്ഷിച്ചുപോകുമ്പോൾ

കൂടെയേ പോരുമാ ഓർമ്മ ചിത്രം.

Generated from archived content: poem1_jun19_09.html Author: sivan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here