എഴുതിയെഴുതി
ത്തേഞ്ഞുപോയ
ചോക്കിന്ററ്റം കൊ
ണ്ടിട്ട വരപോലെ
നേർത്ത്, നേർത്ത്
പാറക്കെട്ടുകളിലൂ
ടൊലിച്ചിറങ്ങിയേതോ
കൂട്ടുപാതയിൽവെച്ച്
നുരയും പതയുമാർജ്ജിച്ച്
മുതലയായി പരിണമിച്ച്
വാ പിളർത്തിവെച്ചി-
രമ്പിപ്പാഞ്ഞിട്ടുമിര
യില്ലെന്നു കാൺകെ
തന്നെത്തന്നെ വിഴുങ്ങി
വെറുമൊരോർമ്മയായ്
പ്പോയ നിനക്കായൊ
രശ്രുകണം ഞാൻ പൊഴിക്കവേ,
എന്റെ കണ്ണിലേയ്‌ക്കുറ്റു നോക്കി
“ചരിത്രമാവർത്തിക്കു”മെന്ന
ദ്രവിച്ച പാഠമവർ
പുലമ്പിക്കൊണ്ടിരിക്കുന്നു.
Generated from archived content: poem3_aug17_07.html Author: sivakumar_m_chittoor
Click this button or press Ctrl+G to toggle between Malayalam and English