തേനീച്ച

മധുരത്തേനഴകുള്ള കൂട്ടുകാരി
മധുരത്തേന്‍ നല്‍കുന്ന നര്‍ത്തകിയേ
പൂവഴകില്‍ എത്തുന്ന പാട്ടുകാരി
പൂമ്പൊടി പൊന്മുത്തണിഞ്ഞവളെ
പാറിപ്പറക്കുന്ന നിന്റെയുള്ളില്‍
കുട്ടിത്തം മാറിയിട്ടില്ലയിന്നും
കൂട്ടുകൂടാരത്തില്‍ സ്നേഹത്തേനേ
ഏവരേം കണ്ണിലെ കൊച്ചുപൂമ്പാറ്റെ,
കണ്ണും കരളും കൂട്ടിന്നു നലകി
കൂട്ടായ്മക്കൂടാരം തീര്‍ത്തവളേ
കൊച്ചുകിടപ്പറച്ചേലുള്ള കൂട്ടിലെ
നാടോടിപാട്ടിലുണര്‍ന്നവളേ
കഴുകുകള്‍ കൂകികടല്‍കടന്നെത്തുമ്പോള്‍
കൂടാരം ചുറ്റിപ്പറന്നിടുമ്പോള്‍
പോരാളിവീര്യത്തില്‍ കാവലുണര്‍ന്നെന്നും
പട്ടുചിറകില്‍ പറന്നവളെ
ആത്മരക്ഷക്കായ്കരുത്തുനേടാന്‍
ആയുധമുടലലൊളിപ്പിച്ചനീ
സമഭാവക്കലവറനിറയുന്നഭവനത്തില്‍
പരിശുദ്ധികാത്തിടും പെണ്‍കൊടിയേ
അറിവിന്‍പൂനുകരാന്‍ പറന്നുയരുന്ന നീ
മലനാട്ടിന്‍ പാട്ടിലെ നായകിയേ,
തേന്‍ കവരുന്നവര്‍ നെഞ്ചുപൊളിക്കുമ്പോള്‍
ദുര്‍ബലയായനി നിഷ്ക്രിയയായില്ലെ
കരണത്തു കുത്താന്‍ ഭയന്നുമില്ല.

Generated from archived content: poem2_sep26_11.html Author: sisil_c_koovode

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here