അക്ഷരത്തനിമയിൽനിന്നും അകന്നുപോകുന്ന ബാല്യകാലമാണിന്ന്. ഭാഷയും സംസ്‌ക്കാരവും തെളിമയോടെ മനസ്സിലേക്ക് ആഴ്‌ന്നിറങ്ങേണ്ട സമയമാണ് ബാല്യകാലം. മലയാളഭാഷയെ വിസ്മരിക്കുന്നവർ മലയാളസംസ്‌ക്കാരത്തേയും വിസ്മരിക്കുന്നു എന്നതാണ് സത്യം. ആധുനികകാലത്തിന്റെ സാംസ്‌ക്കാരിക വരൾച്ചയിൽ ഒരു വേനൽമഴപോലെ പുഴ.കോം ‘കുട്ടികളുടെ പുഴ’ അവതരിപ്പിക്കുകയാണ്.കുട്ടിക്കവിതകളും, ഉണ്ണിക്കഥകളും, കടങ്കഥകളുമൊക്കെയായി വർണ്ണങ്ങളുടേയും, അക്ഷരങ്ങളുടേയും ഒരു അത്ഭുതലോകം ‘കുട്ടികളുടെ പുഴ’യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ സമഗ്രമായ മാനസിക വികാസത്തിന് ഇത് ഏറെ പ്രയോജനകരമാകും എന്ന വിശ്വാസം പുഴ.കോമിനുണ്ട്. സാഹിത്യ-സാംസ്‌ക്കാരിക മേഖലകളിലെ പ്രമുഖരുടെ വ്യക്തമായ മേൽനോട്ടത്തിലാണ് ഇങ്ങിനെയൊരു പംക്തി ആരംഭിച്ചിരിക്കുന്നത്. രാഷ്‌ട്രപതിയുടെ പുരസ്‌ക്കാരമടക്കം ബാലസാഹിത്യരംഗത്ത് എണ്ണിയാലൊടുങ്ങാത്ത പുരസ്‌ക്കാരങ്ങൾ നേടിയ ശ്രീ. സിപ്പി പളളിപ്പുറമാണ് കുട്ടികളുടെ പുഴയുടെ എഡിറ്റർ.നന്മയുടെ ജലസമൃദ്ധിയുമായി കൊച്ചുമനസ്സുകൾക്ക് വഴികാട്ടിയും, കൂട്ടുകാരനുമായിരിക്കും കുട്ടികളുടെ പുഴ.
Generated from archived content: puzhakids-about.html Author: sippi-pallippuram
Click this button or press Ctrl+G to toggle between Malayalam and English