ചോദ്യങ്ങള്‍

കറുത്ത ചിരിയുടെ കാവല്‍ക്കാരാ
ആത്മീയതയുടെ തീ മണ്ണെണ്ണ –
വീണെന്‍റെ ദേഹമെരിയുന്നു….
വിലയ്ക്ക് നല്‍കപ്പെടുന്ന
തളിര് സ്വപ്നങ്ങള്‍ക്ക് ചൊല്ലിയാടാന്‍
കനല്‍ക്കമ്പികള്‍ പാകിയ
ഇരുട്ടറകള്‍ നീ നല്‍കി ,
വിശപ്പ് തളര്‍ത്തിയ
കൈക്കുമ്പിളിലേക്ക്..
ചെമ്പുനാണയങ്ങള്‍ ഇട്ടുകൊടുത്തു ,
വരണ്ട ചുണ്ടുകളിലേക്ക്
അഥര്‍വത്തിന്‍റെ
വിഷത്തുള്ളികള്‍
ഇറ്റ്‌ കൊടുത്തു ,
കറുത്ത ചിരി യുടെ കാവല്‍ക്കാരാ
നിന്‍റെവഴികളിലെ
കുരിശുമരണങ്ങള്‍ ആര്‍ക്കു വേണ്ടിയാണ്…..

Generated from archived content: poem3_dec1_15.html Author: sindhu_babu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English