ദെരീദ
ഗോൾ പോസ്‌റ്റിൽ
മോഡേൺ ബ്രഡ്‌ഡു-
തിന്നേയിരിക്കുന്നവൻ-
ഏകാകി!
ആകാശത്തിന്റെ-
യുത്തരമെണ്ണലുദ്യോഗം..
(കഴുക്കോലുമെണ്ണി-
ക്കൊടുക്കപ്പെടും.)
പനിനീരല്ലാത്തത്-
അപനിനീർ;
മാണമെന്നാൽ
വാഴക്കിഴങ്ങും..
പനിനീരുതളിയ്‌ക്കാത്ത
വാഴക്കിഴങ്ങിന്റെ
അപനിർമ്മാണ
പുഴുങ്ങലുകാരൻ.
ദേ,
പോണാചാര്യൻ..
ദെയ്‌ദെയ്‌തക
ദെരീദ.
നിർവ്വചനം
മറവിയൊരു
കാരണമായ്
മൊഴിഞ്ഞ്
കൈ,
കഴുകുന്നവൾ
വീണ്ടും
പറന്നുപോകുന്ന-
യിരുളിലേക്കു
സംശയഗ്രസ്തരുടെ
കുറുങ്കണ്ണുകളിൽ
നിന്നുമൊരു
നിസ്സഹായ-
കാമുകൻ
എരിഞ്ഞു
പാളുന്നു…!
ഒരുതുളളി
വെളിച്ചം…
ഒരുപിടിച്ചാരം…
ഷോപ്പൻഹവർ.
നിഷ്‌ക്കാസിതൻ
ഓർമ്മകളുടെ വെട്ടേറ്റ്
പുളഞ്ഞുപുളഞ്ഞൊടുവിൽ
ഞാനൊരതീതശായിയായ്
-മഹാസമാധിയിൽ-
ചിതയിലൊടുങ്ങുമ്പൊഴെങ്കിലും
മഴക്കാറുകളുണക്കാനിട്ട
നിന്റെ മറവീമുഖത്തുനിന്നൊരു
കൊളളിയാൻ വെട്ടമെങ്കിലും
എയ്‌തുമാഞ്ഞിരുന്നെങ്കിൽ…!
പ്രവാസം
ഓർമ്മയിലൊരു നീലക്കണ്ണ്…
കാറ്റുവിടർന്നപ്പോൾ വേനൽ-
പ്പാതയിലൊരു ചുവന്ന മയിൽവാഹനം.
പീലിത്തിരുമുടിയിലാശയ-
പ്പെരുപ്പമുളള മഴക്കാർ മേഘം.
ഇളകിയാടുന്ന കിഴക്കൻ
കാലയിലൊരു ആട്ടുകൽഹൃദയം.
നാടിനിയെന്നു കാണും ഞാൻ..;
വളളുവനാട്…!
Generated from archived content: poem_nalupoems.html Author: shylan
Click this button or press Ctrl+G to toggle between Malayalam and English