പ്രീപെയ്‌ഡ്‌

നദിയേ…

നിന്റെ മണൽത്തട്ടിൽ,

മടിത്തടങ്ങളിൽ

തലവച്ച്‌ ചാഞ്ഞ്‌,

മഴ നനഞ്ഞു

കിടക്കുമ്പോൾ

കേൾക്കുന്നൂ,

മഹാശിലാകാലത്തിൽ

ഞാൻ

9447256995ലേക്ക്‌​‍്‌

ഡയൽ ചെയ്തതിന്റെ

പോളിഫോണിക-

റിംഗ്‌ടോണുകൾ….

പാറപ്പൊട്ടുരച്ചു-

ണർത്തിപ്പടർത്തിയ

നെൻമാറ-വല്ലങ്കി

വെടിക്കെട്ടുവേലകൾ….

പാർലമെന്റു-

ഗുഹകളിലേക്ക

പാഞ്ഞുകേറിപ്പൊട്ടിയ

നിയാണ്ടർ താൽമനുഷ്യ-

ബോംബൊച്ചകൾ…

മറ്റു

നിർബന്ധിത-

മറവികൾ…

Generated from archived content: poem2_mar15_07.html Author: shylan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English