യുദ്ധമൊന്നു
നേരിട്ടു കാണണമെന്നു
കൊതി തോന്നിയപ്പോൾ
നെൻമാറ-
വലങ്കിവേലയ്‌ക്കു കേറി…
കാഴ്‌ചയിലും
കേൾവിയിലും
ഇടിഞ്ഞൊടുങ്ങി
തെക്കുംവടക്കും
വെടിപ്പുര തകർത്ത്
കൊല്ലങ്കോടുതേടി
ഇരുട്ടിലേക്കു നടക്കുമ്പോൾ
പോക്കറ്റിൽ
തുളുമ്പുന്നൊരു
സദ്‌ദാമിൻ കഷ്‌ണം
പ്രപഞ്ചത്തോളം
ചുറ്റളവിൽ
അബോർട്ട് ചെയ്യപ്പെട്ട
ഒരോർമ്മ…!
Generated from archived content: poem2_aug24_05.html Author: shylan