വാക്കുകൾക്ക്
ചില ഇടവഴികളുണ്ട്..
ഓർമ്മകളുടെ
സുഷുമ്‌നകളിലൂടെ…
എഴുതിക്കഴിഞ്ഞ
കവിതകളിലൂടെ…
രാജസ്ഥാനിൽ നിന്നുളള
മാർബിൾ
ലോറികളിലൂടെ….
കണ്ടെത്തപ്പെടാനാവുമെന്ന
ഒരുറപ്പേയില്ല…
റോഡരികിൽ നിന്നും
വേണമെങ്കിൽ
ഒരു മഷിപ്പേന വാങ്ങാം..
ഒരു വരപോലും
എഴുതാനാവാതെ
നിബ്ബിനും കട്ടക്കുമിടയിൽ
ജീവിതംപോലെ
എന്തോ ഒന്നു
തടയുന്നതറിഞ്ഞ്
വെറുതെയിരിക്കാം….!
Generated from archived content: poem1-aug03-05.html Author: shylan