ഇരുട്ടിന്റെ
കൊടുംനിറമുളള
പോസ്‌റ്ററുകൾ
ഒട്ടിച്ചും കൊണ്ട്
നാട്ടിൻപുറങ്ങളെ
വളയുമ്പോൾ, പണ്ട്
അവർ&അവൾ
പ്ലാറ്റിപ്പസുകളെക്കുറിച്ച്
സംസാരിച്ചിരുന്നു…!
വേനലിൽ കത്തിച്ചിതറിത്തെറിച്ച
ഇടിമിന്നൽ തുന്നിക്കൂട്ടിക്കെട്ടിയതും
ഫ്രീക്വെൻസി മോഡുലേഷനിൽ
ചീവിടു കേറിയിരച്ചതും പിന്നെ…!
ജാലക വിരികളെല്ലാം
വെട്ടി
മാറാലക്കാട്
നീന്തുമ്പോൾ
എന്റെ മാത്രം
നിഴൽഗന്ധമുളള
ഒരു കൊച്ചുമുട്ട
അവളിൽനിന്നും
ഇപ്പോൾ…!
വിശ്വസിക്കില്ല നിങ്ങൾ അല്ലേ,
പെട്ടെന്നൊന്നും പൊതുജനം…!
പത്രങ്ങളെഴുതാൻ കാത്തിരിക്കുക,
ഞായറാഴ്‌ചക്കഥകളുടെ വെടിക്കെട്ടുകൾ.
കൺഫ്യൂഷൻഃ-
കെടുമ്പുവീണ
മുദ്രാവാക്യത്തിന്റെ
മുന്നിൽ&പിന്നിൽ
കെട്ടിയിട്ട
മറവി
കുരയ്‌ക്കുമോ അതോ
കടിയ്‌ക്കുമോ..?
Generated from archived content: aug13_poem2.html Author: shylan