ആരാണ് നീ!
എന്നില്‍ അശാന്തിയുടെ കരിനിഴല്‍ വീഴ്ത്തി
പുതിയ ഉയരങ്ങള്‍ തേടിയുള്ള
യാത്രയിലാണോ നീ…
ഒരു നിമിഷം
എന്നെയൊന്നു നോക്കു..
നിന്റെ കഥപറച്ചിലിനൊടുവില്‍
നിറഞ്ഞുപോയ എന്റെ കണ്ണുകളിലെ
സ്വപ്നങ്ങള്‍ കണ്ടില്ല നീ..
മഷി പുരണ്ട നിന്റെ കഥകളിലെ
വരികള്ക്കിടയിലെന്റെ കണ്ണുനീര്
വാര്‍ന്നൊഴുകിയതും കണ്ടില്ല നീ..
ഇനി ഈ വഴികളില്‍
നീയെത്ര നാളിങ്ങനെ?
ഇനിയൊരിക്കല്‍ നീയെന്നെ
തിരിച്ചറിഞ്ഞാല്‍ നിശബ്ദമായി നീ കരയും
നീതട്ടിയെറിഞ്ഞ സൗഹൃദത്തെക്കുറിച്ചോര്ത്ത്
നീ വലിച്ചെറിഞ്ഞ സത്യത്തെക്കുറിച്ചോര്ത്ത്
നിശബ്ദമായ നിഗൂഢതകളെക്കുറിച്ചോര്ത്ത്
നീയെനിക്കു നല്കിയ വേദനയെക്കുറിച്ചോര്‍ത്ത്
അശാന്തിയുടെ പ്രളയത്തിലേക്കെന്നെ
ചവിട്ടിത്താഴ്ത്തിയതിനെയോര്ത്ത്
നിശബ്ദമായി നീ കരയും
ഒടുവില്‍ മൗനമായ് നീയെന്നോട് മന്ത്രിക്കും
” ഒന്നും വേണ്ടായിരുന്നു”
Generated from archived content: poem2_june4_12.html Author: shyji_seby