ആഴിയെ നോക്കി ഞാനിരുന്നു
അലയാഴിപോലെയുള്ളെന്‍ മനമോടെ
നിഴലായി നീയടുത്തിരുന്നുവെങ്കില്‍
മഴയായ് നീയെന്നെ പുണര്‍ന്നുവെങ്കില്‍
നിലാവായി ഞാന്‍ നിന്നിലലിഞ്ഞേനേ
വെറുമൊരു കിനാവായി
എല്ലം മറന്നപ്പൊഴും
നിനവായ് നീയെന്നില്‍ നിറഞ്ഞിരുന്നു
ആരാരും കാണാതെ
ആരോരുമറിയാതെ
സൂക്ഷിച്ചിരുന്നു നിന്നെ ഞാനൊരു
മയില്‍പ്പീലിപോലെ
കാലങ്ങള്‍ മറഞ്ഞുപോയപ്പോഴും
മാറ്റങ്ങള്‍ കടന്നു വന്നപ്പോഴും
മറക്കാതെ സൂക്ഷിച്ചൊരെന്റെ
അനുരാഗഭാവങ്ങളില്‍ ഇന്നു-
ണര്‍ത്തുപാട്ടിന്‍
ശീലുകളായി നീ കടന്നു വന്നു
നിന്നിലലിയാന്‍ കൊതിച്ചൊരെന്‍
മോഹങ്ങള്‍ പക്ഷെ
ആഴിയെ തേടി നടന്നു പോയി
അലയാഴിയില്‍ തെന്നി മറഞ്ഞുപോയി.
Generated from archived content: poem1_mar10_12.html Author: shyji_seby