മരം പെയ്യേണമെങ്കിൽലതിൻ മുമ്പേ
മഴ പെയ്യേണമതുകൊണ്ടുതാനല്ലോ
മരിച്ചിടുന്നതിൻ മുമ്പെയായി ഞാൻ
ജനിച്ചു ജീവിച്ചു മാപ്പാക്കീടുക.
കാതിൽ നിന്നു മനസ്സിലേക്കുള്ളൊരു
വേരുതോറും പടർന്നു വ്യാപിക്കുന്നു
കുഞ്ഞായ കാലത്തിലൊക്കെയുമമ്മ-
യുള്ളം കലങ്ങിയൊഴുക്കിയ വാക്കുകൾ.
കരഞ്ഞേ ജനിക്കണം
ചിരിച്ചു ജീവിക്കണം
ഉറക്കെ ചിന്തിക്കണം
മിണ്ടാതെ മരിക്കണം
Generated from archived content: poem1_april27_09.html Author: shiva_prasad