സ്വപ്‌നങ്ങള്‍

പകലില്‍ ,
നീ പറിച്ചെടുത്തു പോയ
സ്വപ്നങ്ങളിലുറങ്ങി
രാവില്‍ ,
ആകാശ വീഥികളില്‍ തെളിയുമ്പോള്‍
ഭൂമിയുമാകാശവുമെനിക്ക് ദൂരെ

അകലങ്ങളില്‍
നിനക്ക് നഷ്ടമായ ഭൂമിയും
എനിക്ക് ലഭിക്കാത്ത ആകാശവും
നാം എന്നും അകലങ്ങളില്‍ .

പുനര്‍ജനി ,
ഞാന്‍ നിനക്കായും നീ എനിക്കായും
വീണ്ടും പിറക്കുമെങ്കില്‍
എന്‍റെ കണ്ണീര്‍ തുള്ളികളെ
ഞാന്‍ പെറുക്കി വെക്കുന്നു
പുനര്‍ജ്ജനിയില്‍ തിളങ്ങുന്ന
സ്വപ്നങ്ങള്‍ക്ക് വേണ്ടി …

മരണം ,
എങ്കിലും കൊതിക്കുന്നൊരു
വിഷകുപ്പി ,ചുണ്ടിലൊട്ടിയിറങ്ങി
നെഞ്ച് പിളര്‍ക്കുന്ന മരണ തുള്ളിയെ.

Generated from archived content: poem1_may31_13.html Author: shine_t_tharakan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here