എന്റെ ഗദ്ഗദം

നന്നായ് പാടിയ പാട്ടുകളും
നന്നായ് കൂടിയ കൂട്ടുകളും
നന്നേ കിട്ടിയ പാഠങ്ങളും
അന്നേ മൂടേണ്ട ഓര്‍മ്മകളും.
കിതാബുകളിൽ കണ്ട അറിവുകളും
കിനാവുകളിൽ കണ്ട കാഴ്ചകളും
മധുരം കിനിഞ്ഞ നാളുകളും
മധുരമായ് വിഴുങ്ങി എന്റെ ഈ പ്രവാസം.

അഷ്ടിക്കു വേണ്ടി ഈ സാഹസം ചെയ്തു ഞാൻ
മുഷ്ട്ടി ചുരുട്ടുന്ന മുട്ടാളൻമാരുടെ
മട്ടും ഭാവവും പെട്ടന്ന് മാറുന്നു
നട്ടുച്ചയിൽ വീശുന്ന പൊട്ടൻ കാറ്റുപോൽ.

വറ്റിനെ ഓർത്ത് ഞാൻ വട്ടം കറങ്ങുന്നു
ഉറ്റവരെ ഓർത്ത് ഞാൻ ചുറ്റും നടക്കുന്നു
ചുവരുകൾ പറയുന്ന കഥകളിൽ ഞാനെൻ
സ്വപ്നങ്ങൾ തീര്‍ക്കുന്ന ഈ മരുഭൂമിയിൽ.

എന്നും തിരിയുന്ന കാലചക്രമെൻ
അന്നം മുടങ്ങാതെ കാക്കുന്നു
തിരിക്കുന്നു അവനീ കാലചക്രത്തെ
തിരക്കുള്ള എന്നെയും കാത്തുകൊണ്ട്.

ഇതുവരെ എടുത്തില്ല എൻ പേന ഞാൻ
ഇത്തരത്തിലുള്ളൊരു സാഹസം കാട്ടുവാൻ
ഇതൊരു തുടക്കമോ ഒടുക്കമോ, അതോ
ഇതെന്റെ ഗദ്ഗദം മാത്രമോ…………?

Generated from archived content: poem2_june1_15.html Author: shiju_cheriyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here