പതിഞ്ഞ താളങ്ങള്‍

താളം മറന്ന താരാട്ടുപോല്‍
നീയെത്തുന്ന നേരം
മിഴിക്കോണില്‍ നിന്നടരുന്നു
മുത്തുമണികള്‍…
എന്തിനെന്നറിയാതെ വിതുമ്പി,
അണ പൊട്ടിയ ഗദ്ഗദങ്ങളാല്‍
മൂടിയെന്‍ കര്‍ണ്ണപടം
എനിക്കേറ്റം പ്രിയപ്പെട്ടൊരീ സ്വരം
മംഗളം നേരുവാന്‍ വെമ്പുന്നീ നാവ്..
ത്രാണിയേതുമില്ലാതെ കുഴയുന്നു
നിറമെഴും മൊഴികള്‍ മാഞ്ഞൊരെന്‍
വിറയാര്‍ന്ന ചുണ്ടുകളും
മുഖം പൊത്തി വിങ്ങുവാന്‍
താങ്ങുന്നൊരീ കൈകളും
ഏകാന്തമാം വഴിത്താരകളെ
പുണരുവാന്‍ കൊതിക്കുന്നൊരീ
നഗ്നപാദങ്ങളും
ഏതോ നിമിഷത്തിന്‍ ലോലതയില്‍
നിശ്ചലമാകുന്നു….

Generated from archived content: poem1_sep15_14.html Author: sheena_thomas

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here