മണ്ണിന്റെ മണമുളള രാത്രികളിലെപ്പൊഴോ
അറിയാതെ മഴവന്നു ചാറി.
നേർത്തൊരു തെന്നലായാഞ്ഞടിച്ചവയെന്റെ
നിദ്രയെപ്പകുതിക്കു നിർത്തി.
പിന്നൊരു വീണതൻ നാദത്തെപ്പോലത്
എന്നെയും തഴുകിയുണർത്തി.
അപ്പൊഴും നടുമുറ്റത്തെവിടൊക്കെയോ
ഒരു മഴയുടെ നിസ്വനം കേട്ടു.
തോരാതെ തോരാൻ നടിക്കുന്ന പോലത്
പോകാൻ മടിച്ചൊന്നു നിന്നു.
അന്നുമരിച്ചവരൊക്കെയും നല്ലവ-
രെന്നു ഞാൻ മനസ്സിൽ നിനച്ചു.
മഴയെന്നതാത്മാവിൻ സന്തോഷം തന്നെന്നു
വിശ്വസിക്കുന്നു ഞാനിന്നും.
Generated from archived content: poem1_apr27_06.html Author: sharvari
Click this button or press Ctrl+G to toggle between Malayalam and English