ചാവേറിന്റെ കെണിയിൽ
കുരുങ്ങിയതറിയാതെ
ലോകമുറങ്ങുന്ന ഉറക്കം..
എങ്കിലും
നിദ്രാവിഹീനതയുടെ
വ്യാകുല നിശ്ശബ്‌ദതയിലേക്ക്
ചവിട്ടിക്കയറുന്ന
എത്ര കാൽക്കരുത്ത്
എനിക്ക് കേൾക്കാം…
ഉപയോഗിക്കുന്നവനല്ലാതെ
ആയുധക്കണ്ണിൽ
കാഴ്‌ചയില്ലല്ലോ…
സാത്താന്റെ മനസ്സ്
ഒളിച്ചുകടത്തുന്ന
ശകടം വലിക്കുന്നു,
ചിത്രകാരന്റെ
ഭാവനാദൈവങ്ങൾ…
ദൈവത്തിന്റെ
തിരുവുടലിൽ
ചാട്ടവാറിന്റെ
മനുഷ്യചിത്രങ്ങൾ…
ആരോ
ദൈവമെന്ന്
പേരിട്ടുവിളിച്ചു,
ആ തോറ്റജന്മത്തെ?
Generated from archived content: poem1_oct17_08.html Author: shanavas_konarath