കളിമുറ്റത്തെ ഇത്തിരിവട്ടത്തിൽ
കെട്ടിയിട്ടാരോ സായന്തനത്തെ
കാറ്റുമായെത്തി കാൽപ്പെരുമാറ്റം
ആരേ വരാനിരിക്കുന്നു?
പാതിമയക്കവും നോവും
കഫം കുറുകുമുച്ഛ്വാസവുമായി
ഓടിതളർന്നെത്തും പുതുമിത്രമോ?
അപരിഷ്‌കൃതനാണച്ഛൻ
എന്നുചൊല്ലിയ മക്കളെ
പേറെടുത്ത സഹധർമ്മിണിതൻ
വെളുപ്പുകറുപ്പാം ഛായാപടം
വടികുത്തി, വഴിതെറ്റി വരികയോ?
വരുന്നവ നായ്‌ക്കളാണേൽ പോലുമത്
മക്കളല്ല; ഒപ്പിടാനുളള വിരലന്നേ
വീട്ടിൽ വെച്ചിരുന്നച്ഛൻ….
പിന്നെയാരേ, രംഗബോധമില്ലാതണയും
കാറ്റിൻ നിർവ്വികാര ഹർഷമോ…
നിനയാതെ വീണൊരാ
പഴുത്തിലയൊച്ചയോ?
Generated from archived content: poem1_may19_08.html Author: shanavas_konarath