കുട്ട്യോളെ പിടുത്തക്കാര്‍

വരണ്ട നിളയാണ്

പുഴയുടെ സൗന്ദര്യമോര്‍ത്ത്

വാചാലയായത്.

ഓരോ വീടുകളും

തന്റെ

കരുണയുടെ

കടലാണെന്ന്

വീമ്പുപറഞ്ഞത്.

അപ്പോളും

മണല്‍തരികള്‍

പേടിച്ചരണ്ട്

പുല്‍ക്കാടുകള്‍ക്കടിയില്‍

മണ്ണില്‍

ഒളിച്ചിരുന്ന് വിതുമ്പുന്നുണ്ട്,

‘സ്നേഹിച്ചും തലോടിയും

കാണാന്‍ വരുന്നോരൊക്കെ

കുട്ട്യോളെ പിടുത്തക്കാരാ’….!!

Generated from archived content: poem3_aug28_12.html Author: shameer_tk

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here