നീ…….

എന്റെ

സ്വപ്‌നങ്ങളിൽ ചാഞ്ഞുവീഴുന്ന

മഴനൂലുകളാണു നീ..

ഏകാന്തതയിൽ

വിരഹത്തിനു സാന്ത്വനമേകുന്ന

മൗനമാണു നീ..

പ്രാർഥനയിൽ

ഏകാഗ്രതയ്‌ക്ക്‌ ഭംഗം വരുത്തുന്ന

ഓർമ്മകളാണു നീ..

എന്റെ

പേനത്തുമ്പിൽ നിന്നും ഊർന്നുവീഴുന്ന

കവിതകളാണു നീ..

ഇപ്പോൾ എന്റെ

പ്രണയത്തിന്റെ മുൾമുനയിൽ

കോർത്തുകിടക്കുന്ന

റോസാപുഷ്‌പമാണു നീ…

Generated from archived content: poem2_nov11_10.html Author: shameer_tk

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here