മരുഭൂമികളുടെ നാട്

ഉപ്പ പോയ വഴിയിലൂടെയാണ് –
ഞാനും മരുഭൂമികളുടെ നാട്ടിലെത്തിയത് .
നാട്ടില്‍ നിന്നും കൂടെ വന്ന –
പച്ച പുതച്ച സ്വപ്‌നങ്ങള്‍ മരുഭൂമിയുടെ –
ശൂന്യത കണ്ടു പൊള്ളി മടങ്ങി .
പിന്നീടുള്ള രാത്രികളില്‍ ലേബര്‍ ക്യാമ്പിലെ –
അന്യ ദേശകാരുടെ അടക്കിയ തേങ്ങലുകള്‍ –
കഥകള്‍ ,എന്റെ ഉറക്കങ്ങളെ കുത്തി ഉണര്‍ത്തി .
വല്ലപ്പോഴും കിട്ടുന്ന വിയര്‍പ്പിന്റെ ദിര്‍ഹം –
വീടിലെ വിശപ്പിന്റെ വായടക്കുബോഴും –
എന്റെ ഉദരം ശൂന്യതയുടെ ആഴം കണ്ടു –
നിലവിളിക്കുന്നുണ്ടായിരുന്നു .
വെയിലേറ്റു പൊള്ളിയ മണല്‍തരികള്‍ –
ഉപ്പു വെള്ളത്തിന്റെ രുചിയറിയവേ –
ഇടയ്ക്കിടെ വീശിയടിച്ച പൊടി കാറ്റ് …,
എന്റെ ഉപ്പയെ ശ്വാസം മുട്ടിച്ചു കൊന്ന പൊടി കാറ്റ് …,
എന്റെ പ്രതീഷകളെയും സ്വപ്ന ങ്ങളെയും –
പലപ്പോഴായി ചുഴറ്റി എറിഞ്ഞു .
ഇപ്പോള്‍ നാട്ടിലേക്ക് കൂടെ കൊണ്ട് പോകാന്‍ –
കഫം തുപ്പിയ ചോര മണല്‍തരികളും –
ഹൃദയം പിളര്‍ക്കുന്ന വേദന കളും മാത്രം .

Generated from archived content: poem2_feb25_13.html Author: shameer_pattarumadom

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here