ഭൂമി ശൂന്യമാകുകയാണ്…!
മരം വെട്ടി കാട് തെളിച്ചു-
മണല്‍ വാരി പച്ച മൂടി
ആദ്യം ശൂന്യമായത് പ്രകൃതി
മദമിളകി മദം പൊട്ടി
വേട്ടയാടി തമ്മിലടിച്ച്
കൊന്നു കൊല വിളിച്ച്
പിന്നെ മനുഷ്യനും മൃഗങ്ങളും.
ഭൂമി ശൂന്യമാകുകയാണ്
പക്ഷെ……
എല്ലാം തിരികെയെത്തുന്ന
ഒരു കാലമുണ്ടാകും
കാടും മലയും മഴയും പുഴയും
പൂക്കളും പറവകളും മൃഗങ്ങളും
ഒക്കെ തിരികെയെത്തുന്ന കാലം
അന്ന് തിരിച്ചു വരാത്തത് ഒന്നു മാത്രം
മനുഷ്യന്‍.
Generated from archived content: poem1_sep20_13.html Author: shameer_pattarumadom