ഇര

ഇരുട്ട് തെരുവിനെ-
ഭക്ഷിക്കാനൊരുങ്ങുമ്പോള്‍-
നിഴല്‍ നഷ്ടപ്പെട്ടയൊരാള്‍-
കാവലിരുന്നു.

തെരുവ് ഒരു സ്വപ്നം കണ്ടു.
“കുഴിമാടങ്ങളില്‍-
നിസ്സഹായരുടെ നിലവിളികളെ-
സാന്ത്വനപ്പെടുത്തി-
ഒരു നിഴല്‍ പാടുന്നു.”

നടുക്കത്തോടെ,
തെരുവുണരുമ്പോള്‍-
കൈ മടക്കിലൊളിപ്പിച്ച –
അവസാന കവിത-
പകലിനു ബാക്കിവെച്ച്-
അയാള്‍ ഇരുട്ടിനു ഭക്ഷണമായി മാറിയിരുന്നു.

അപ്പോഴും,
ബാറിലെ ബോധരഹിതമായ വെളിച്ചത്തില്‍
അഴുക്കുപുരണ്ട് ഒഴിഞ്ഞ ഒരു ചില്ലുഗ്ലാസ്
ദാഹിച്ച് ദാഹിച്ച്-
അയാളെ കാത്തിരുന്നു.

Generated from archived content: poem1_sep13_12.html Author: shameer_pattarumadom

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here