പ്രണയ സമ്മാനം

എന്റെ ഡയറി താളുകള്‍ക്കിടയില്‍
സ്നേഹം മരവിച്ചു മരിച്ചു കിടക്കുന്നു.

അവള്‍ സമ്മാനിച്ച പൂവിന്റെ ഇതളുകള്‍
ഡയറി താളുകളില്‍ കരിഞ്ഞു ഒട്ടിയിരിക്കുന്നു .

എന്റെ ഹൃദയമൊരിക്കല്‍ തുടിച്ചിടത്ത്
പൂവിന്റെ ഹൃദയ രക്തം
ചീന്തികിടക്കുന്നു … . . . .

ഡയറി താളുകള്‍ക്കിടയില്‍പ്പെട്ട്,
അതിന്റെ ഗന്ധം നനുത്ത് നനുത്ത്
മരണത്തിന്റെ ഗന്ധത്തിനു വഴി മാറിയിരിക്കുന്നു.

എന്റെ ഈര്‍പ്പം നിറഞ്ഞ നിശ്വാസമേറ്റിട്ടും അത് ഉണരുന്നില്ല
കൈകള്‍ കൊണ്ട് തലോടിയപ്പോള്‍
മാംസം വാര്‍ന്നുപോയി
അതിന്റെ അസ്ഥി പഞ്ജരം
മാത്രം , വിറങ്ങലിച്ചു നിന്നു.

പിന്നെ അവിടെ ശവകല്ലറയില്‍ കൊത്തിവെച്ച പോലെ
എന്റെ അക്ഷര കൂട്ടങ്ങള്‍ മാത്രമായി .!

Generated from archived content: poem2_feb10_14.html Author: shambu_raveendran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English