മുത്തപ്പൻകുത്ത്‌

ഉത്തരക്കടലാസിന്റെ

വെളുത്ത നിശബ്‌ദതയിലേക്ക്‌

ഞാൻ

മുത്തപ്പനെ തളച്ചിട്ടു

വളഞ്ഞ ഒരു ഘടികാര സൂചിയായി

സെക്കന്റ്‌ നോക്കുന്ന

മഴയിൽ

എന്റെ ഉത്തരങ്ങൾ ഒലിച്ചുപോയി

ഇപ്പോൾ

എനിക്ക്‌ കാണാം

കുത്തുകൾക്കിടയിൽ

ചതഞ്ഞു കിടക്കുന്ന എന്നെ!

*മുത്തപ്പൻകുത്ത്‌ ഃ ഒരു വടക്കൻ പ്രയോഗം. ഊഹം വെയ്‌ക്കൽ എന്ന പദത്തിന്‌ സമാനം.

Generated from archived content: poem_dec24.html Author: shajikumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English