സ്‌നേഹം

കാഞ്ഞിരമരത്തണലിലിരുന്ന്‌

പാൽപായസം കുടിക്കെ

ഒരു കുരുവിയെന്നോട്‌

കുശലം ചോദിച്ചു.

കൗശലത്തിൽ മോശക്കാരനല്ലാത്ത

ഞാനും ഒഴിഞ്ഞുമാറി കൊടുത്തില്ല

ഒടുവിൽ ഒരു തുളളി കണ്ണുനീരെനിക്ക്‌

കടമായി തന്നപ്പോൾ

ഒരു കാഞ്ഞിരക്കായ നിറയെ

പാൽപായസം

ഞാനതിന്‌

പകരമായി നല്‌കി.

Generated from archived content: poem2_oct13.html Author: shajid

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here