തൃക്കാക്കരയപ്പന്‍

ഓണാഘോഷവുമായി ബന്ധപ്പെട്ട പ്രധാന ആഘോഷമാണ് തൃക്കാക്കരയപ്പനെ വണങ്ങുക എന്നത്. തിരുവോണ പുലരിയില്‍ കുളിച്ച് കോടിവസ്ത്രമണിഞ്ഞ് ഓണപ്പൂക്കളത്തിനു മുമ്പില്‍ ആവണിപ്പലകയിലിരുന്ന് സാങ്കല്‍പിക ഓണത്തപ്പന്റെ കളിമണ്‍ ബിംബത്തിന് മുമ്പില്‍ മാവ് ഒഴിച്ച് പൂക്കുല നിരത്തി പൂവട നിവേദിക്കുന്നത് തൊട്ട് തുടങ്ങുന്നു ഈ ചടങ്ങ്. തൂശനിലയില്‍ ദര്‍ഭപ്പുല്ല് വിരിച്ചാണ് തൃക്കാക്കരയപ്പനെ ഇരുത്തുക.

തെക്കന്‍ കേരളത്തിലെ ചില ജില്ലകളില്‍ തൃക്കാക്കരയപ്പനെ ഒരുക്കുന്ന ചടങ്ങുമുണ്ട്. വീട്ട് മുറ്റത്തോ ഇറയത്തോ ആണ് ‘ഓണം കൊള്ളുക’ എന്ന ചടങ്ങ് നടക്കുന്നത്. അരിമാവു കൊണ്ട് കോലം വരച്ച് അതിനു മുകളില്‍ തൃക്കാക്കരയപ്പനെ ചെറിയ പീഠത്തിലിരുത്തി തുമ്പക്കുടം, പുഷ്പങ്ങള്‍ തുടങ്ങിയവ കൊണ്ട് അലങ്കരിക്കുന്നു. നിലവിളക്ക് ചന്ദനത്തിരി, വേവിച്ച അട, മുറിച്ച നാളികേരം, അവില്‍, മലര്‍ തുടങ്ങിയവയും ഇതിനോടൊപ്പം നേദിക്കുന്നു. തുടര്‍ന്ന് ഒരു പ്രത്യേക പ്രാര്‍ഥന മൂന്ന് തവണ ചൊല്ലി ആര്‍പ്പ് വിളിച്ച് അടയുടെ ഒരു കഷ്ണം ഗണപതിക്കും മറ്റൊന്ന് മഹാബലിക്കും നിവേദിക്കുന്നു. ഐശ്വര്യത്തിന്റെ പ്രതീകമായി നേദിച്ചതിന് ശേഷം മാത്രമേ ഈ ഭക്ഷണം മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും നല്‍കൂ…

തൃക്കാക്കരയപ്പന്റെ ചരിത്രത്തെ കുറിച്ചും തൃക്കാക്കര ക്ഷേത്രത്തെ കുറിച്ചുമെല്ലാം പഠനം നടത്തിയാല്‍ ഹിന്ദു ഐതിഹ്യവുമായി അതിനുള്ള നാഭീനാള ബന്ധം ബോധ്യമാവും. ദേശീയബോധമുണര്‍ത്തുന്ന ചടങ്ങളുകള്‍ക്ക് ഇവയിലൊന്നും യാതൊരു സ്ഥാനവുമില്ലെന്ന് മാത്രമല്ല സവര്‍ണതയെ പുല്‍കുന്ന ഐതിഹ്യങ്ങളും കര്‍മങ്ങളും ഇതില്‍ എമ്പാടുമുണ്ട് താനും.

Generated from archived content: essay4_agu22_15.html Author: shaji_ks

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English