ക്രൂരന്മാർ

ഒരു കീരി നാരിയുടെ ചന്തം ദർശിക്കുവാൻ

തക്കം നോക്കി നടപ്പുണ്ട്‌.

ഒരു സിംഹം നാരിയുടെ ചോര നുണഞ്ഞ്‌

കിതക്കുന്നുണ്ട്‌.

ഒരു കഴുകൻ നാരിയുടെ ജീവനറ്റ

മേനി റാഞ്ചി പറക്കുന്നുണ്ട്‌.

ഈ കൊടും ക്രൂരന്മാരെ രക്ഷിക്കുവാനായ്‌

ഒരു കുറുക്കൻ

സൂത്രം മെനയുന്നുണ്ട്‌!

Generated from archived content: poem2_april14_11.html Author: shaji_kodasseri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here