നഷ്‌ടസ്വപ്‌നത്തിൻ മഴക്കാറ്റുമായി

വീണ്ടുമൊരു മഴക്കാറ്റ്‌ കൂടി……

കഴിഞ്ഞമഴക്കാറ്റിലെപ്പോഴോ തകർന്നവീടിന്റെ ഒരിക്കലും മരിക്കാത്ത ഓർമ്മകളും പേറിയുള്ള പ്രവാസയാത്രയാണ്‌ ഈ മഴക്കാറ്റിൽ എന്നോടൊപ്പം.

വിജനമാം വീഥിയിൽ എന്നെയും കാത്തിരിക്കുന്ന പ്രിയമുത്തശ്ശനെ ഓർക്കുന്നു ഞാനി മഴക്കാറ്റിൽ. ഒരിക്കലാർത്തട്ടഹസിച്ചുവന്ന മഴക്കാറ്റിലലിഞ്ഞു ചേർന്ന പ്രിയമുത്തശ്ശനെ ഓർമ്മകൾമരിക്കാതിരിക്കെട്ടെ നഷ്‌ടസ്വപ്‌നത്തിന്റെ ഈ മഴക്കാറ്റിൽ.

പൊളിഞ്ഞു വീഴാറായ കുടിലിന്റെ ചുമരുകൾ തോളിലേറ്റി ഞങ്ങളെ സുഖമായി ഉറക്കിയ പ്രിയ പിതാവിനെയും സ്‌മരിക്കുന്നു ഞാനീ മഴക്കാല രാത്രിയിൽ.

പ്രവാസസ്വപ്‌നത്തിന്റെ നോവറിയാതെ ഒരു മഴക്കാലരാത്രിയിൽ കൈകുഞ്ഞിനെയും ഉപേക്ഷിച്ച്‌ കാമുകഹൃദയം തേടിയ പ്രിയ പത്‌നിയും ഒരു മഴക്കാലരാത്രിയുടെ നഷ്‌ടസ്വപ്‌നമായി ഞാനോർക്കുന്നു.

പ്രിയമകന്റെ മാതൃത്വം നഷ്‌ടപ്പെടുത്താതിരിക്കാൻവേണ്ടി ഞാനെന്റെ വൈകാരിക സുഖങ്ങൾ ത്യജിച്ച്‌ പ്രിയപത്‌നിയെ സ്വീകരിച്ചതും തണുത്തുറഞ്ഞ ഒരു മഴക്കാല രാത്രിയിൽ.

നഷ്‌ടബോധത്തിന്റെ വിങ്ങലായി എന്നെയും എന്റെ മകനെയും തനിച്ചാക്കി നീറുന്ന ഓർമ്മയിൽ പിടഞ്ഞ്‌ ഈ ലോകമാം മഴക്കാറ്റിലലിഞ്ഞുചേർന്നതാം ഒരു പുലർക്കാല മഴകാറ്റിന്റെ ഞെട്ടലായി ഞാനോർക്കുന്നു.

മനസ്സിന്റെ കോണിലിന്നും നിരാശ ബോധത്തിൻ മഴക്കാറ്റും പേറി ഞാനിതാ ഏകനായി ഈ തീരങ്ങളിൽ, നഷ്‌ടസ്വപ്‌നവും പേറിയുള്ള ഈ പ്രവാസതീരങ്ങളിൽ.

Generated from archived content: story1_nov6_09.html Author: shaijukoshy_dubai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here