ചോരയിൽ കുതിർന്നൊരു ശരീരം
മാറോടണക്കവേ…..
പുളഞ്ഞൊരാ വേദനയാലവൻ
എന്നോടു ചോദിച്ചു
അച്ചാ ഞാനെന്തു ചെയ്‌തു, ഈ…..
ബോംബിൻ സ്‌ഫുലിംഗങ്ങൾ എന്നിലേക്കെത്തുവാൻ
ഉത്തരമറിയാതെ ഞാനലയവെ……….
അവിടെ
മരണത്തിൻ കണക്കെടുത്താർട്ടഹസിക്കുമാ
രാക്ഷസ പക്ഷികളെ ഞാൻ കണ്ടു…..
ലോകം വിഴുങ്ങുമാരാക്ഷസപക്ഷികൾ….
ഈ
വിഷം വമിക്കുന്നൊരു പുകചുരുളുകൾ
ആർക്കുവേണ്ടി….
ആ
ആർക്കറിയാം…..
Generated from archived content: poem2_apr20_10.html Author: shaijukoshy_dubai
Click this button or press Ctrl+G to toggle between Malayalam and English