ഇരുട്ട്‌

പ്രസവവേദനയാൽ പുളഞ്ഞൊരാഭാര്യതൻ

വിങ്ങലേറ്റു ഞാൻ ഞൊടിയുണർന്നതു

ഒരു ഇരുട്ടിൽ

ഇരുട്ടിൻ സന്തതിയായി പിറന്നൊരാപുത്രനെ

പകലിൻ നന്മ കാണിക്കാതെ തിരിച്ചെടുത്തതും

ഒരു കുറ്റാകൂരിരുട്ടിൽ

ഇന്നിതാ

വന്യമാം സൗന്ദര്യാസ്വാദനത്തിനൊടുവിലെപ്പോഴോ-

അഗാധമാം ഗർത്തത്തിലേക്കൂളിയിട്ടെൻ

പ്രണയിനിയെ തിരഞ്ഞതും

വിറങ്ങലിച്ചൊരാശരീരം എൻ കൈകളിലേറ്റിയതും

ഈ ഭയാനകമാം ഇരുട്ടിൻ ഓർമ്മയായി.

Generated from archived content: poem1_juy3_10.html Author: shaijukoshy_dubai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English