പത്ത്‌മാസത്തിനവകാശമായി എനിക്ക് വേണമെൻ….
മകനാദ്യത്തെ ശമ്പളമെന്നമ്മയും
വളർത്തിയൊരാകണക്കുമായി അച്‌ഛനും വന്നു…..
ആദ്യത്തെ ശമ്പളം എനിക്ക് മാത്രം…..
നേർത്ത ഇടവേളയിലെപ്പോഴോ
ചേർന്നതിൻ
പങ്കായി പ്രിയ പത്‌നിയും
ആദ്യത്തെ ശമ്പളത്തിനവകാശി
ഞാനെന്നു ചൊല്ലി.
അവകാശിയാരന്നറിയാതെ ഉഴലുന്നു
ഞാനിപ്പോഴുമീ പ്രവാസതീരങ്ങളിൽ
Generated from archived content: poem1_feb22_10.html Author: shaijukoshy_dubai
Click this button or press Ctrl+G to toggle between Malayalam and English