മാസവരുമാനത്തിൽ തോതൊന്നുതെറ്റുമ്പോൾ
പരിഭവമോതുന്ന പ്രിയപത്‌നി
നിയോർക്കുന്നുവോ എൻ വേദന
രാത്രിതൻ യാമങ്ങളിലെൻ നേർത്തമയക്കവും
തീവ്രമാം ചൂടിന്റെ കാഠിന്യവും
കാലമാറ്റത്തിനിടയിലെത്തുന്ന കടുത്ത
കുളിരിന്റെ നൊമ്പരവും
നീയറിയുന്നുവോ എൻ പ്രിയ പത്‌നി
നീയെത്രയോ ഭാഗ്യവതി
ഗ്രാമീണ വിശുദ്ധിയിൽ നീ
പുളകിതമാകുമ്പോഴും
എൻമകൻ കിളികൊഞ്ചലാൽ നിൻ
മനം തുളുമ്പുമ്പോൾ
മാതൃത്വമാം സ്‌നേഹം നീ നുകരുമ്പോൾ
അറിയതെയെങ്കിലുമോർക്കുക
നിൻ പതിതൻ വേദന
ഏകാന്തമാം എന്റെയീ പ്രവാസയാത്രയിൽ.
Generated from archived content: poem1_dec26_09.html Author: shaijukoshy_dubai