പൂവിനുസുഗന്ധം നഷ്‌ടപ്പെട്ടത്
സൗന്ദര്യം നഷ്‌ടമായത്
അവസാനം മരണം പുൽകിയത്
പൂമ്പാറ്റ പൂന്തേൻ മുഴുവനും
ഊറ്റിക്കുടിച്ചതുകൊണ്ടായിരുന്നില്ല.
പൂവിൻമേൽകിടന്നും മറിഞ്ഞും മാന്തിയും
കുസൃതികാട്ടിയിരുന്നതുകൊണ്ടുമായിരുന്നില്ല.
സൗന്ദര്യം നഷ്‌ടപ്പെട്ട്
പൂവുപുൽകിയ മരണം
പുതിയ പൂവുകളൊരുക്കും ബീജമാണത്രെ.
ഇനിയുമായിരം പൂക്കളായ്
പൂമ്പാറ്റകളെ പ്രണയിക്കുവാൻ.
Generated from archived content: maranakaranam.html Author: shafi_k