സൂര്യൻ
കണ്ടിട്ടും കണ്ടിട്ടും മടുക്കാതെ
ഭൂമിയുടെ
അരക്കെട്ടിൻ കീഴ്‌ഭാഗം
വീണ്ടും കാണാനൊരുമ്പെടുമ്പോൾ
രാത്രി
നാണം കുണുങ്ങി കടന്നു വരുന്നു.
രാത്രിയുടെ സൗന്ദര്യം
ചന്ദ്രൻ ഒളിഞ്ഞിരുന്ന് കാണുമ്പോൾ
ഇരുട്ടുണ്ടാവുന്നു.
ചന്ദ്രനും രാത്രിയും
ശൃംഗരിക്കും വേളയിലാണ്
നിലാവുണ്ടാവുന്നത്.
കാവ്യങ്ങളിൽ
രാത്രി
ശപിക്കപ്പെട്ടവളായിരിക്കാം
ചന്ദ്രൻ
സദാ പുളകം കൊളളുന്നവനും.
പക്ഷെ,
പ്രണയത്തിന് കണ്ണില്ലെന്നാകിലും
കണ്ണിനെ വെല്ലും കാഴ്‌ചയാണ്.
Generated from archived content: kazhcha.html Author: shafi_k