ചരിത്രം

ഹൃദയത്തിൻ സുവർണ്ണകാലഘട്ടം

പ്രണയം, ഒരുവിപ്ലവാനന്തരം

സർവ്വായുധ വിഭൂഷിതയായ്‌

ഹൃദയംഭരിച്ച കാലഘട്ടമായിരുന്നു.

ഹൃദയത്തിന്റെയധഃപതനഘട്ടം;

ഒരു ബദൽ വിപ്ലവത്തിൻ

പ്രണയം, വിചാരണചെയ്യപ്പെട്ട്‌

തൂക്കിലേറ്റപ്പെടുമ്പോൾ

ഹൃദയം, ആശയും ആനന്ദവും

തളിർക്കുവാനശക്‌തമാം വണ്ണം

ചുട്ട്‌ ചാമ്പലായ്‌ മാറിയിരുന്നു.

Generated from archived content: charithram.html Author: shafi_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here