ഈ നൂറ്റാണ്ടിലെ പുതിയ രാമായണം

ഏതു ക്ഷേത്രത്തിന്റെ മണ്ണ്‌

രക്‌തത്താൽ കുഴയ്‌ക്കുന്നുവോ

ഏതിന്റെ ചെങ്കല്ല്‌, വീടുകൾ എരിച്ച

തീയിൽ ചുട്ടെടുക്കുന്നുവോ

ഏതിന്റെ മണിമുഴക്കത്തിൽ

വിതുമ്പലുകളും, ദീർഘനിശ്വാസങ്ങളും,

നിലവിളികളും കലർന്നിട്ടുണ്ടോ

ഏതിന്റെ അസ്തിവാരം

നാട്ടിലെ എല്ലാ മരങ്ങളുടേയും

വേരുകൾ തോണ്ടിയെടുത്ത്‌

ബലപ്പെടുത്തിയിട്ടുണ്ടോ

ഏതിൽ പൂശാനായി ആയിരക്കണക്കിന്‌

സ്‌ത്രീകളുടെ കുങ്കുമം ആവശ്യമോ

ഏതിന്റെ കല്ലുകളിൽ

ചിത്രം രൂപപ്പെടുമ്പോൾ

കുഞ്ഞുങ്ങളുടെ കെഞ്ചൽ

എല്ലാം നഷ്‌ടപ്പെട്ടവരുടെ ദീർഘനിശ്വാസം

വാർദ്ധക്യത്തിന്റെ വിശ്വാസങ്ങൾ

യൗവ്വനത്തിന്റെ അവസാനശ്വാസം

ഇവ ഉയർന്നു വരുമോ

അതിനെ

“നീതിമാനായ ഉത്തമപുരുഷൻ”

എന്നറിയപ്പെടുന്ന രാമന്റെ ക്ഷേത്രമെന്ന്‌

പേരിടുന്നത്‌ പാപമാകും

നിങ്ങൾ ചെയ്യുവിൻ

ആ പാപത്തെ

തുടർന്നു പാപം

ചെയ്യുന്നവർ നിങ്ങൾ

എന്നാൽ

എനിക്കിത്‌ ചെയ്യാനാകില്ല

തീർച്ചയായും

എനിക്കത്‌

രാമന്റെ ക്ഷേത്രം എന്ന്‌

പറയാനാകില്ല

തീർച്ചയായും

തീർച്ചയായും

എനിക്ക്‌ പറയാനാകില്ല

എനിക്ക്‌ പറയാനാകില്ല.

Generated from archived content: poem_may2.html Author: shafi_cherumavilazhi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here