ഒരു പഴങ്കഥ

കാറ്റും മഴക്കോളുമുണ്ട്
വലിയൊരു കൊടുങ്കാറ്റിതാ
ഇപ്പോഴിങ്ങെത്തും,
കനത്ത മഴയും തുടങ്ങും
കരിയിലക്കും മണ്ണാങ്കട്ടക്കും
ഒന്നിക്കുവാനാവില്ലെ‍ന്ന്‌;
കരിയിലയാ നശിച്ച
കൊടുങ്കാറ്റിനൊപ്പം പോകും,
മനസ്സില്ലാ മനസ്സോടെ.
മണ്ണിന്റെ കട്ടയാകട്ടെ,
മഴയില്‍ നനഞ്ഞ്,
കുതിര്‍ന്ന്‌ പൊടിഞ്ഞു
മണ്ണിലേക്ക് മടങ്ങും .
പ്രണയത്തിന്റെ ചാറ്റല്‍ മഴ
പെരുമഴയായി മാറുമ്പോഴാണ്
ഇത്രയൊക്കെയും സംഭവിക്കുന്നത്!…

Generated from archived content: poem3_aug12_13.html Author: shabna_sumayya_chalackal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English