തടിപ്പാലം

മുവർണ്ണമടിച്ചൊരു പാലമുണ്ടരുവിയിൽ
– ഒരു തടിപ്പാലം, അതിലൂടെ,
കടക്കുന്നു പലർ ദിനം ദിനം,
കാൽക്കീഴിലതുണ്ടെന്നോർക്കാതെ .

ആഢൃത്വമേച്ചു നില്ക്കും സവർണ്ണനും,
തീണ്ടായ്ക ബാധിച്ച ഹരിജനും.
ചന്ദനം പൂശിയും അത്തർ പൂശിയും കുരിശേന്തി, കൊന്തചൊല്ലിയുംകടക്കുന്നു

പാലത്തിൻ കീഴിൽ അഞ്ചാറു മുതലകൾ
ഒളിച്ചിരിക്കുന്നു പാറകൾക്കിടയിൽ .
തടികാലുകൾ കടിച്ചു മുറിക്കുവാൻ
ശ്രമിച്ചു തോൽക്കുന്നു വീണ്ടും വീണ്ടും.

അതിലൊരു മുതലയൊരു പുറം കോട്ടുമിട്ടു
പാലത്തിൽ കയറുന്നയ്യോ – കണ്ടീല്ലാരും
ചമഞ്ഞു നടന്നവൻ വിഷം ചീറ്റുന്നു,
തീണ്ടിയോർക്കെല്ലാം പ്രാന്തായി തീരുന്നു .

ചന്ദനം പൂശീയ ശൂലങ്ങൾ,
അത്തർ മണക്കുന്ന വാളുകൾ.
കുരിശെറിഞ്ഞവർ പീരങ്കിയെടുക്കുന്നു
അയ്യോ,തുടങ്ങുന്നൊടുക്കത്തിൻ ഭ്രാന്തൻ
യുദ്ധം .

ചോരയിറ്റു വീഴുന്നരുവിയിൽ
അതുമണത്തടുക്കുന്നു കോമ്പല്ലുകൾ.
ഒരു മഹാവിസ്ഫോടനമതാ……
ഹൃദയം പൊട്ടി മരിക്കുന്നു തടിപ്പാലം

അതു പണിതവർ കരയുന്നു സ്വർഗ്ഗത്തിൽ
അതിലൊരു വയസ്സൻ ,ഒരു പാതി നഗ്നൻ,
കണ്ണs മാറ്റി കണ്ണീരൊപ്പുന്നപ്പോൾ കീഴെയീ
വിഡ്ഢികളറിയുന്നൊരു പാലമുണ്ടായിരുന്നു
കാൽകീഴിൽ .

Generated from archived content: poem2_may13_15.html Author: sejo_sebastian1

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English