വിഷു – ഓർമ്മകൾ

വിഷു എന്നെ സംബന്ധിച്ച്‌ ഏറെ സുന്ദരമായ കുറെ ഓർമ്മകൾ സമ്മാനിക്കുന്ന ദിനമാണ്‌. ബാല്യത്തിന്റെ സ്‌മരണകൾ അതേ ഊഷ്മളതയോടെ സ്പർശിക്കുന്നതുപോലെ. കുട്ടിക്കാലത്ത്‌ വിഷുക്കണിക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നത്‌ ഇന്നും ഓർക്കുന്നു. അന്നത്തെ ചെറുപ്പക്കാർ ഉരുളിയിൽ കൃഷ്‌ണവിഗ്രഹവും, കണിവെളളരിയും, കണിക്കൊന്നയും മറ്റു ഫലമൂലാദികളുമായി നിലവിളക്കിന്റെ വെളിച്ചത്തിൽ വിഷുക്കണിയായി ഓരോ വീട്ടിലുമെത്തുന്നു. വിഷുക്കണി കണ്ടതിനുശേഷം പടക്കം പൊട്ടിക്കും. വിഷുദിനത്തിൽ വിഷുക്കട്ടയും, വിഷുപ്പായസവുമെല്ലാം ഉണ്ടാക്കുമായിരുന്നു. കാരണവന്മാരിൽനിന്നും വിഷുകൈനീട്ടം വാങ്ങുക എന്നത്‌ ഏറെ ആനന്ദകരമായിരുന്നു. പിന്നെ പലതരം കളികളിലും മറ്റും ഞങ്ങൾ പങ്കെടുക്കും.

ഇന്ന്‌ കുട്ടികൾക്കൊക്കെ വിഷുവെന്നത്‌ അവധിക്കാലത്തെ വെറുമൊരു ആഘോഷദിനം മാത്രം. വിഷുവിന്റെ ചരിത്രമോ കാർഷിക പ്രാധാന്യമോ ഇന്നത്തെ കുട്ടികൾക്കറിയില്ല. ഇന്ന്‌ വിഷു വന്നു…. പോയി… അത്ര മാത്രം. എങ്കിലും ലോകത്തിലെ എല്ലാവർക്കും എന്റെ വിഷു ആശംസകൾ..

Generated from archived content: essay4_vishu.html Author: seerimaster

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English