നീ തറഞ്ഞുനോക്കിയപ്പോഴോ
ഉറഞ്ഞു ചിരിച്ചപ്പോഴോ
എപ്പോഴെന്നറിയില്ല
അഗ്നിമുഖം പുകഞ്ഞു തുടങ്ങി
പിന്നെ,നിന്റെ തെറിച്ച വാക്കും
കണ്ണിലെ തൃഷ്ണയും കള്ളക്കൈയും
തിരിച്ചറിഞ്ഞപ്പോള്‍
അഗ്നിമുഖം നിറഞ്ഞൊഴുകി
തിളച്ച ചിന്തയും മുറിഞ്ഞ ആത്മവും
കലങ്ങി ഒഴുകി,
വഴിയുടച്ചു നീക്കി
താപം പകര്‍ന്നിറങ്ങി
പിന്നെ,
നീയും നിന്റെ വാക്കും നോട്ടവും
വെറുമൊരു കരിഞ്ഞപാട്
Generated from archived content: poem5_dec15_14.html Author: seena_n